ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം

News Photo 1 - Germany - Otta Nottathil - e_scooter_germany_new_rule_2027_oct_09_2026
ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കായി കൂടുതല്‍ കര്‍ശനമായ പുതിയ ചട്ടങ്ങള്‍ വരുന്നു. ഇലക്ട്രിക് സ്പൂട്ടറുകളുടെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളും അനധികൃത പാര്‍ക്കിംഗും തടയുന്നതിന്റെ ഭാഗമായി 'ഇലക്രേ്ടാക്ളീന്‍ഫാര്‍ഹോയ്ഗ്~വെര്‍ഓര്‍ഡനുങ്' (ElektrokleinstfahrzeugeVerordnung) പരിഷ്കരിക്കുന്നു.

2027 മുതല്‍ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

ബ്ളിങ്കര്‍ നിര്‍ബന്ധം: 2027 മുതല്‍ നിര്‍മ്മിക്കുന്ന പുതിയ ഇ~സ്കൂട്ടറുകളില്‍ ഇന്‍ഡിക്കേറ്ററുകള്‍ (ബ്ളിങ്കര്‍) നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരിവുകളില്‍ കൈകള്‍ വിടാതെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഇത് സഹായിക്കും. നിലവിലുള്ള മോഡലുകള്‍ മാറ്റേണ്ടതില്ല.

കൂടുതല്‍ പിഴകള്‍: കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം നടപ്പാതകളിലൂടെയുള്ള യാത്രയ്ക്കുള്ള പിഴ 15 യൂറോയില്‍ നിന്ന് 25 യൂറോയായി ഉയര്‍ത്തി. അതുപോലെ ഒരേ സ്കൂട്ടറില്‍ രണ്ടുപേര്‍ യാത്ര ചെയ്താല്‍ 25 യൂറോ പിഴ ഈടാക്കും.

നഗരങ്ങള്‍ക്ക് കൂടുതല്‍ അധികാരം: റെന്റല്‍ ഇ~സ്കൂട്ടറുകള്‍ തോന്നിയടത്ത് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നഗരങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സോണുകള്‍ നിര്‍മ്മിക്കാന്‍ അധികാരം നല്‍കും. കൂടാതെ അപകടങ്ങളില്‍ കര്‍ശനമായ ലൈബിലിറ്റി നിയമങ്ങളും ബാധകമാകും.

- dated 09 Oct 2026

Comments:

Keywords: Germany - Otta Nottathil - e_scooter_germany_new_rule_2027_oct_09_2026 Germany - Otta Nottathil - e_scooter_germany_new_rule_2027_oct_09_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
Indian_Catholic_Community_Cologne_Syro_Malabar_new_Co_ordination_committe_2026_28_oct_09_2026
ജര്‍മനി കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
st_alphonsa_fest_rosery_fest_end_syro_malabar_community_koeln_oct_10_2026
ജര്‍മനി കൊളോണില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നാളെ (ഒക്ടോബര്‍ 10~ന്)
Challengers_sports_club_40_th_anniversery_CSC_Open_2026_oct_10_2026
ജര്‍മനി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് കൊളോണിന്റെ 40~ാം വാര്‍ഷികം; 'സി.എസ്.സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10~ന് കൊളോണില്‍
ryanairr_cuts_services_in_germany_affect_passengers_oct_08_2026
ജര്‍മനി ജര്‍മ്മനിയിലെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി റയാന്‍എയര്‍; ബര്‍ലിന്‍ വിമാനത്താവളത്തിലെ ബേസ് ഒക്ടോബര്‍ 24~ന് അടച്ചുപൂട്ടും: വിമാന നിരക്കുകള്‍ കുത്തനെ കൂടും; യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി